വാഷിംങ്ടൺ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാനുമായി ഒമാൻ സഹകരിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഒമാൻ ഈ സഹകരണം തുടർന്നാൽ സൈനിക നടപടി ഉണ്ടാകുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
ഹോർമുസ് വിഷയത്തിൽ ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ നടത്തി ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ രൂക്ഷ പ്രതികരണം. അമേരിക്കയുടെ തന്ത്രങ്ങൾക്ക് തിരിച്ചടിയാകുന്ന ഈ നീക്കം ഒമാൻ തുടർന്നാൽ രാജ്യത്ത് ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം.
ഹോർമുസ് കടലിടുക്കിലെ നിയന്ത്രണത്തെച്ചൊല്ലി ഇറാനും യു.എസും തമ്മിലുള്ള തർക്കങ്ങൾ ഇതിനിടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.