അൽമായർക്കും കുടുംബങ്ങൾക്കുമായുള്ള വത്തിക്കാൻ ഡിക്കാസ്ട്രിയിൽ പാട്രിക് കെല്ലിക്ക് നിയമനം

അൽമായർക്കും കുടുംബങ്ങൾക്കുമായുള്ള വത്തിക്കാൻ ഡിക്കാസ്ട്രിയിൽ പാട്രിക് കെല്ലിക്ക് നിയമനം

വത്തിക്കാൻ സിറ്റി: ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക സാഹോദര്യ കൂട്ടായ്മയായ 'നൈറ്റ്‌സ് ഓഫ് കൊളംബസ്' സുപ്രീം നൈറ്റ് പാട്രിക് കെല്ലിയെ അൽമായർക്കും കുടുംബങ്ങൾക്കും ജീവനുമായുള്ള വത്തിക്കാൻ ഡിക്കാസ്ട്രിയിലെ അംഗമായി ലിയോ പതിനാലാമൻ പാപ്പ നിയമിച്ചു. സമുദായത്തിനും സമൂഹത്തിനുമായി കത്തോലിക്ക മൂല്യങ്ങളിലധിഷ്ഠിതമായ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സംഘടനയാണ് നൈറ്റ്‌സ് ഓഫ് കൊളംബസ്.

24 വർഷത്തോളം അമേരിക്കൻ നാവികസേനയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള പാട്രിക് കെല്ലി, സംഘടനയുടെ നേതൃത്വത്തിലേക്ക് എത്തുന്നതിന് മുൻപ് നിരവധി അമേരിക്കൻ ഫെഡറൽ ഏജൻസികൾക്ക് ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്. യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിലും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അമേരിക്കൻ സർക്കാരിനും വിവിധ രാജ്യങ്ങൾക്കും, പ്രത്യേകിച്ച് പരിശുദ്ധ സിംഹാസനവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ കെല്ലി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. നയതന്ത്രം, മതസ്വാതന്ത്ര്യം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ പ്രവർത്തനപരിചയവും സേവനങ്ങളും പുതിയ നിയമനത്തിന് ഏറെ പ്രസക്തി നൽകുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.