ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ സെന്റ് പാട്രിക്‌സ് ദിനത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. പ്രതിഷേധിച്ച 16 പേരേ പോലീസ് അറസ്റ്റ് ചെയ്തു. 10 പേര്‍ക്കെതിരെ കേസെടുത്തു കോടതിയില്‍ ഹാജരാക്കി.
സെന്റ് പാട്രിക്‌സ് ദിനത്തോടനുബന്ധിച്ച് ഡബ്ലിനില്‍ പല പരിപാടികളും നടന്നെങ്കിലും പ്രതിഷേധക്കാര്‍ അവ തടസപ്പെടുത്തുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തില്ല. സമരം സമാധാനപരമായിരുന്നു. രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും പ്രതിഷേധിച്ചവരുടെ എണ്ണം വളരെ കുറവായിരുന്നു.