ചൈനയിലെ ഹൈമെൻ രൂപതയ്ക്ക് പുതിയ ഇടയൻ; ബിഷപ്പ് ഇഗ്നേഷ്യസ് ഡിംഗ് സുയാവോ അഭിഷക്തനായി

ചൈനയിലെ ഹൈമെൻ രൂപതയ്ക്ക് പുതിയ ഇടയൻ; ബിഷപ്പ് ഇഗ്നേഷ്യസ് ഡിംഗ് സുയാവോ അഭിഷക്തനായി

ഷാങ്ഹായ്: ചൈനയിലെ ഹൈമെൻ രൂപതയുടെ പുതിയ ബിഷപ്പായി ഇഗ്നേഷ്യസ് ഡിങ് സുയാവോ പിതാവ് അഭിഷക്തനായി. ജിയാങ്‌സു പ്രവിശ്യയിലാണ് ഹൈമെൻ രൂപത സ്ഥിതി ചെയ്യുന്നത്. വത്തിക്കാനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ മെത്രാന്റെ സ്ഥാനാരോഹണം നടന്നിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് ലിയോ പതിനാലാമൻ മാർപാപ്പ അദേഹത്തെ ഹൈമെൻ രൂപതയുടെ ബിഷപ്പായി നിയമിച്ചത്. വത്തിക്കാന്റെ ഈ നിയമനത്തിന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും അംഗീകാരം നൽകിയിരുന്നു.

വിശ്വാസ സമൂഹത്തിന് സമർപ്പിതമായ ദീർഘകാലത്തെ വൈദിക ശുശ്രൂഷയ്ക്ക് ശേഷമാണ് അദേഹം ഈ ഉയർന്ന ഉത്തരവാദിത്വത്തിലേക്ക് ഉയർത്തപ്പെടുന്നത്. മെത്രാനായി നിയമിക്കപ്പെടുന്നതുവരെ വിവിധ ഇടവകകളിൽ വികാരിയായി അദേഹം വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2011 ഒക്ടോബർ 27 നാണ് ഹൈമെൻ രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ച് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചത്. തുടർന്ന് 2012 ൽ ഹൈമെൻഷെനിലും 2017 ൽ കാവോജിയാഷെനിലും 2023 ൽ നാൻ‌ടോങ്ങിലെ ക്വിങ്‌നിയാൻ ഡോങ്‌ലു ഇടവകയിലും അദേഹം വികാരിയായി സേവനമനുഷ്ഠിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.