അഡ്‍ലെയ്ഡ് സെന്റ് യൂഫ്രേഷ്യാ സീറോ മലബാർ ഇടവക വാർഷിക തിരുനാളും ഇടവക ദിനവും വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു

അഡ്‍ലെയ്ഡ് സെന്റ് യൂഫ്രേഷ്യാ സീറോ മലബാർ ഇടവക വാർഷിക തിരുനാളും ഇടവക ദിനവും വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു

അഡ്‍ലെയ്ഡ്: അഡ്‍ലെയ്ഡ് സെന്റ് യൂഫ്രേഷ്യാ സീറോ മലബാർ ഇടവകയുടെ വാർഷിക തിരുനാളും ഇടവക ദിനവും വിപുലമായ പരിപാടികളോടെ കൊണ്ടാടുന്നു. ഇടവക മധ്യസ്ഥയായ വിശുദ്ധ യൂഫ്രേഷ്യാമ്മ, പരിശുദ്ധ അമ്മ, വിശുദ്ധ സെബസ്ത്യാനോസ് എന്നിവരുടെ സംയുക്ത തിരുനാളാണ് ഇത്തവണ ഇടവകയിൽ നടക്കുന്നത്.

ഒക്ടോബർ 16 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങളുടെ പ്രധാന ചടങ്ങുകൾ ഒക്ടോബർ 23, 24, 25 തീയതികളിൽ നടക്കും. കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബർ 16 തിരുനാൾ) കൊടിയേറ്റത്തോടുകൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമായി.

ശനിയാഴ്ച (ഒക്ടോബർ 24) വൈവിധ്യമാർന്ന കലാപരിപാടികളോടെ 'പാരിഷ് ഡേ' (ഇടവക ദിനം) വിപുലമായി ആഘോഷിക്കും. സമാപന ദിവസമായ ഒക്ടോബർ 25 ഞായറാഴ്ച രാവിലെ ആഘോഷമായ തിരുനാൾ കുർബാനയും പ്രസുേന്തി വാഴ്ചയും നടക്കും. തുടർന്ന് ഭക്തിനിർഭരമായ തിരുസ്വരൂപ പ്രദിക്ഷിണം, ചെണ്ടമേളം, കരിമരുന്ന് പ്രയോഗം, ഇടവക സമൂഹത്തിന്റെ സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വിശുദ്ധ യൂഫ്രേഷ്യാമ്മയുടെ മാധ്യസ്ഥ്യത്തിലൂടെ സമൃദ്ധമായ ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും തിരുനാൾ ചടങ്ങുകളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഇടവക അധികാരികൾ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.