പാലക്കാട്: ബിജെപിക്ക് വളരെ പ്രതീക്ഷ നല്കി പാലക്കാട് മണ്ഡലത്തില്‍ ആദ്യ ഘട്ട ഫല സൂചനകള്‍. മെട്രോമാന് ഇ ശ്രീധരന്റെ ലീഡ് നില 2700 കടന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നര മണിക്കൂര്‍ പിന്നിടുമ്പോഴാണിത്. ശക്തമായ മല്‍സരമാണ് പാലക്കാട്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ സീറ്റ് നിലനിര്‍ത്തുമെന്ന് യുഡിഎഫ് ഉറച്ച് വിശ്വസിച്ചിരുന്ന മണ്ഡലമാണിത്. എന്നാല്‍ ബിജെപി സംസ്ഥാനത്ത് മൂന്നിടങ്ങലില് മുന്നേറുമ്പോള്‍ അതിലൊന്ന് പാലാക്കാടാണ്.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരെ ഒരു ഘട്ടത്തില്‍ ഉയര്‍ത്തി കാട്ടിയിരുന്ന വ്യക്തിയാണ് ഇ ശ്രീധരന്. എന്നാല്‍ ബിജെപി നേതാക്കള്‍ തന്നെ ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തി. എങ്കിലും ശ്രീധരന്റെ സ്ഥാനാര്‍ഥിത്വം ഏറെ പ്രതീക്ഷയോടെയാണ് ബിജെപി കാണുന്നത്. ശ്രീധരനും വലിയ ആത്മവിശ്വാസത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.