ചാണകം റേഡിയേഷനെ ചെറുക്കും; പുതിയ അവകാശവാദവുമായി രാഷ്ട്രീയ കാമധേനു ആയോഗ്

ചാണകം റേഡിയേഷനെ ചെറുക്കും; പുതിയ അവകാശവാദവുമായി രാഷ്ട്രീയ കാമധേനു ആയോഗ്

ദില്ലി : ചാണകത്തിന് റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന അവകാശവാദവുമായി രാഷ്ട്രീയ കാമേധനു ആയോഗ് ചെയർമാൻ വല്ലഭായ് കത്തിരിയ. ഇക്കാര്യം ശാസ്ത്രീയമായി തെളിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനെ ചെറുക്കാൻ ശേഷിയുണ്ടെന്ന് അവകാശപ്പെട്ട് ചാണകത്തിൽ നിർമിച്ച ഒരു ചിപ്പും ദില്ലിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അദ്ദേഹം പ്രദർശിപ്പിച്ചു. 

റേഡിയേഷൻ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഈ ചാണക ചിപ്പ് ഫോണുകളിൽ ഉപയോഗിക്കണമെന്നും കത്തിരിയ പറഞ്ഞു. ഗോസത്വ കവച് എന്നാണ് ചാണക ചിപ്പിന്റെ പേര്. രാജ്കോട്ടിലെ ശ്രീജി ഗോശാലയിലാണ് ചിപ്പ് വികസിപ്പിച്ചത്. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. പശുക്കളുടെ സംരക്ഷണത്തിനായി 2019ലാണ് രാഷ്ട്രീയ കാമധേനു ആയോഗിന് രൂപം നൽകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.