ഇത്തിത്താനം പുരയ്ക്കൽ റോസമ്മ ചാക്കോ അന്തരിച്ചു

ഇത്തിത്താനം പുരയ്ക്കൽ റോസമ്മ ചാക്കോ അന്തരിച്ചു

ചങ്ങനാശ്ശേരി: ഇത്തിത്താനം പുരയ്ക്കൽ പി വി ചാക്കോയുടെ ഭാര്യ റോസമ്മ (68) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ. ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് കുവൈറ്റ്‌ ചാപ്റ്റർ കോഓർഡിനേറ്ററും അഖില കേരള കത്തോലിക്കാ കോൺഗ്രസ് (AKCC Global) വർക്കിംഗ് കമ്മിറ്റി അംഗവുമായ സുനിൽ പി ആന്റണി പെരുമ്പുഴകടവിലിന്റെ സഹധർമ്മിണി കുവൈത്ത് സാൽമിയ പാരിഷ് കാറ്റിക്കിസം അധ്യാപികയുമായ സിന്ധു സുനിലിന്റെ വത്സലമാതാവാണ് അന്തരിച്ച പുരയ്ക്കൽ റോസമ്മ ചാക്കോ.

മുട്ടാർ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ് റോസമ്മ ചാക്കോ. മക്കൾ : ബിന്ദു, സിന്ധു(കുവൈത്ത്). ബിജു, ബിനു (കുവൈത്ത്). മരുമക്കൾ: മോഹൻ മേടയിൽ (കുവൈത്ത് ), സുനിൽ പി ആന്റണി പെരുമ്പുഴക്കടവിൽ ചങ്ങനാശ്ശേരി(കുവൈത്ത് ), റിംല വടക്കേ പറമ്പിൽ (കടുത്തുരുത്തി), സ്മിത മേപ്പുറത്ത് ( ഓമല്ലൂർ).
വത്സല മാതാവിന്റെ വേർപാടിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പസ്തോലേറ്റ് അനുശോചനം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.