തൃപ്പൂണിത്തുറയില്‍ കെ. ബാബുവിന് നേരിയ ഭൂരിപക്ഷത്തോടെ വിജയം

തൃപ്പൂണിത്തുറയില്‍ കെ. ബാബുവിന് നേരിയ ഭൂരിപക്ഷത്തോടെ വിജയം

തൃപ്പൂണിത്തുറ: യു.ഡി.എഫിന്റെ കെ. ബാബുവിന് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നേരിയ ഭൂരിപക്ഷത്തോടെ വിജയം. ഇടത് സ്ഥാനാര്‍ഥി എം സ്വരാജിനെ 700 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ബാബു വിജയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരം കൊണ്ട് ശ്രദ്ധേയമായിരുന്നു തൃപ്പൂണിത്തുറ മണ്ഡലം. ഇഞ്ചോടിഞ്ച് മത്സരമായിരുന്നു ഇവിടെ. കാല്‍ നൂറ്റാണ്ടിനിടെ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസിന് വേണ്ടി കെ ബാബു തന്നെ രംഗത്തിറങ്ങിയതോടെയാണ് മത്സരം കടുത്തത്. കഴിഞ്ഞ തവണ സ്വരാജിനായിരുന്നു വിജയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.