മുഖ്യമന്ത്രി ഇന്ന് രാജി സമര്‍പ്പിക്കും

മുഖ്യമന്ത്രി ഇന്ന് രാജി സമര്‍പ്പിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണറെ കാണും. രാവിലെ പതിന്നൊരയോടെയാണ് പിണാറായി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറും. സംസ്ഥാന നിയമസഭാ തെരഞ്ഞടുപ്പില്‍ വൻ വിജയം നേടി ഭരണത്തുടര്‍ച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. കണ്ണൂരെ വീട്ടില്‍ ആയിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്തേക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജയും എത്തും. ഇന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കിയ ശേഷം നാളെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.