വയനാട്ടില്‍ ഓക്സിജനുമായി വന്ന വാഹനം മറിഞ്ഞു

വയനാട്ടില്‍ ഓക്സിജനുമായി വന്ന വാഹനം മറിഞ്ഞു

കല്‍പ്പറ്റ: വയനാട് ചുണ്ടയില്‍ ഓക്സിജനുമായെത്തിയ വാഹനം മറിഞ്ഞു. മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് ഓക്സിജന്‍ കൊണ്ടുവരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം.

എതിര്‍ദിശയില്‍ നിന്ന് കയറി വന്ന വാഹനത്തെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറില്‍ തട്ടി താഴേക്ക് മറിയുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. ഓക്സിജന്‍ സിലിണ്ടറുകള്‍ അപകടസ്ഥലത്ത് നിന്ന് മാറ്റി. ഡ്രൈവര്‍ക്കൊപ്പം ഉണ്ടായിരുന്ന സഹായിക്ക് അപകടത്തില്‍ നേരിയ പരുക്കേറ്റു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.