വീഴ്ച്ച സംഭവിച്ചു; പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

വീഴ്ച്ച സംഭവിച്ചു; പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

അരൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പരസ്യമാക്കി കൂടുതല്‍ നേതാക്കള്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുത്തേ മതിയാകൂവെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിയില്‍ ശുദ്ധികലശം ആവശ്യമെന്നും രണ്ടാം നിര നേതൃത്വം ഏറ്റെടുക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
എതിരാളികളുടെ കയ്യിലെ ആയുധത്തെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുന്നതാണ് രാഷ്ട്രീയമെന്നും നേതൃത്വത്തിന് കൃത്യമായ വീഴ്ച സംഭവിച്ചുവെന്നും ഷാനിമോള്‍ പറഞ്ഞു. രണ്ടാം നിര നേതാക്കളെ വിശ്വാസത്തിലെടുക്കണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉള്‍ക്കൊണ്ട് എന്ത് നടപടികളാണ് നേതൃത്വം സ്വീകരിച്ചതെന്ന് ഇനിയും പ്രവര്‍ത്തകര്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസമായിട്ടും ഓണ്‍ലൈനായിപ്പോലും കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നിട്ടില്ല. ഇതൊക്കെ സംഘടനാ ദൗര്‍ബല്യത്തിന്റെ ഭാഗമാണെന്നും തെറ്റുകള്‍ തിരുത്തിവേണം മുന്നോട്ട് പോകാനെന്നും ഷാനിമോള്‍ വ്യക്തമാക്കി. അതിനിടെ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ എം ലിജു രാജിവെച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.