കാശി, മഥുര, അയോധ്യ, വാരാണസി അങ്ങനെ എല്ലായിടത്തും തോല്‍വി; ബിജെപിക്ക് വന്‍ തിരിച്ചടി

കാശി, മഥുര, അയോധ്യ, വാരാണസി അങ്ങനെ എല്ലായിടത്തും തോല്‍വി; ബിജെപിക്ക് വന്‍ തിരിച്ചടി

ലക്‌നൗ: ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. കാശി, മഥുര, അയോധ്യ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി എന്നിവിടങ്ങളിലെല്ലാം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

വാരാണസിയിലെ നാല്‍പ്പത് സീറ്റില്‍ വെറും ഏഴു സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാനായത്. 3050 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 764 സീറ്റുകളുമായി ബിജെപിയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ 762 സീറ്റുമായി എസ്പി തൊട്ടുപിന്നിലുണ്ട്. 369 സീറ്റുമായി ബിഎസ്പി മൂന്നാമതും 80 സീറ്റുമായി കോണ്‍ഗ്രസ് നാലാമതുമാണ്. 1071 സീറ്റില്‍ ജയിച്ചത് സ്വതന്ത്രരാണ്. ഇന്ന് വൈകിട്ടോടെ അന്തിമ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.