എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷ നീട്ടി; പുതുക്കിയ തീയതി പിന്നീട്

എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷ നീട്ടി; പുതുക്കിയ തീയതി പിന്നീട്

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ദേശീയ തലത്തില്‍ നടത്താനിരുന്ന എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷ നീട്ടിവെച്ചു. മെയ് മാസം നടത്താനിരുന്ന പരീക്ഷ നീട്ടിവെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു.

മെയ് 24 മുതല്‍ 28 വരെ നടത്താനാണ് തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി സംബന്ധിച്ച്‌ പിന്നീട് അറിയിക്കും. വെബ്‌സൈറ്റ് സ്ഥിരമായി നോക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞദിവസം നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചിരുന്നു. നാലുമാസത്തേയ്ക്കാണ് മാറ്റിവെച്ചത്.

നേരത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ ഘട്ട പരീക്ഷ നീട്ടിവെച്ചിരുന്നു. ഇതോടെ മെയ് മാസത്തെ അടുത്ത ഘട്ട പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ വീണ്ടും ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ജെഇഇ മെയ്ന്‍ പരീക്ഷ തന്നെ നീട്ടിവെച്ചത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. നിലവില്‍ 20 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരി, മാര്‍ച്ച്‌ ഘട്ടങ്ങളിലായി 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. ഇപ്പോള്‍ മൂന്നും നാലും ഘട്ട പരീക്ഷയാണ് മാറ്റിവെച്ചത്. രണ്ടാമത്തെ അവസരം അടക്കം പരീക്ഷ എഴുതാന്‍ കഴിയാത്ത ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളും അവശേഷിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.