തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നത് ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തി. ഈ സാഹചര്യത്തിൽ ഭാഗ്യക്കുറി വകുപ്പ് നിശ്ചയിച്ചിരുന്ന ലോട്ടറി നറുക്കെടുപ്പുകളില്‍ ചിലത് റദ്ദാക്കി.
ഈ മാസം 13 മുതല്‍ 27 വരെയുള്ള കാരുണ്യ പ്ലസ്, നിര്‍മല്‍, വിന് വിന്, സ്ത്രീശക്തി, അക്ഷയ ലോട്ടറികളുടെ നറുക്കെടുപ്പാണ് റദ്ദാക്കിയത്.13,14,17,18,19,20,21,22,24,25,26,27 തീയതികളിലെ ഭാഗ്യക്കുറി നറുക്കെടുപ്പാണ് റദ്ദാക്കിയത്.
ഇതോടൊപ്പം 10,11, 12,14 തീയതികളിലെ വിന് വിന്, സ്ത്രീശക്തി, അക്ഷയ, ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.