12 ഇനം സാധനങ്ങളുമായി ഭക്ഷ്യക്കിറ്റ്, അതിഥി തൊഴിലാളികള്‍ക്ക് അഞ്ചുകിലോ അരി; വിതരണം ഈയാഴ്ച മുതല്‍

12 ഇനം സാധനങ്ങളുമായി ഭക്ഷ്യക്കിറ്റ്, അതിഥി തൊഴിലാളികള്‍ക്ക് അഞ്ചുകിലോ അരി; വിതരണം ഈയാഴ്ച മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സൗജന്യഭക്ഷ്യക്കിറ്റില്‍ 12ഇനം സാധനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് സപ്ലൈകോ. അതിഥി തൊഴിലാളികളുടെ കിറ്റില്‍ അഞ്ചുകിലോ അരിയും ഉള്‍പ്പെടുത്തും.

കഴിഞ്ഞ ദിവസം വാര്‍ത്താേേസമ്മളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസവും സൗജന്യഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് അറിയിച്ചത്. അടുത്തയാഴ്ച മുതല്‍ കൊടുത്തു തുടങ്ങുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കോവിഡിന്റെ തുടക്കം മുതല്‍ തന്നെ എല്ലാമാസവും സൗജന്യഭക്ഷ്യക്കിറ്റ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. ഇത് ഈ മാസവും തുടരുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പുരോഗമിക്കുകയാണ്. മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം നിയന്ത്രണമാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.