ഹൈദരാബാദ്: നഗരത്തിൽ കഴിഞ്ഞദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ വീടുകൾക്ക് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് ഒമ്പതു മരണം. മരിച്ചവരിൽ രണ്ടുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടും. നിരവധിപേർക്ക് പരിക്കേൽകുകയും ചെയ്തു.
മുഹമ്മദ് നഗറിലെ മുഹമ്മദീയ ഹിൽസിൽ ശനിയാഴ്ച അർധരാത്രിയിലാണ് സംഭവം. തകര ഷീറ്റുകൊണ്ട് മേഞ്ഞ പത്തോളം വീടുകൾക്ക് മുകളിലേക്ക് കൂറ്റൻ തകര ഷീറ്റുകൊണ്ട് മേഞ്ഞ പത്തോളം വീടുകൾക്ക് മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകൾ കൊണ്ട് നിർമിച്ച ചുറ്റുമതിൽ തകർന്നുവീഴുകയായിരുന്നു. നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽപ്പെട്ട് 12 പേരാണ് തെലങ്കാനയിൽ ഇതുവരെ മരിച്ചത്. റോഡുകൾ മുങ്ങുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.