റാസല്‍ഖൈമ വിമാനത്താവളത്തില്‍ നാളെ മുതല്‍ സർവ്വീസുകള്‍

റാസല്‍ഖൈമ  വിമാനത്താവളത്തില്‍ നാളെ മുതല്‍ സർവ്വീസുകള്‍

കോവിഡ് പ്രതിരോധ മുന്‍ കരുതലുകള്‍ പാലിച്ചുകൊണ്ട് റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളം നാളെ മുതല്‍ യാത്രാക്കാരെ സ്വീകരിക്കും. എയർ അറേബ്യയാണ് സർവ്വീസ് ആരംഭിക്കുന്ന ആദ്യ എയർലൈന്‍. ഏതൊക്കെ സെക്ടറുകളിലേക്കാണ് റാസല്‍ഖൈമയില്‍ നിന്ന് സർവ്വീസുളളതെന്നുളളത് വരും ദിവസങ്ങളില്‍ അറിയിക്കും. റാസല്‍ഖൈമ വിമാനത്താവളം വഴിയെത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ മുന്‍കൂർ അനുമതി ആവശ്യമില്ലെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സും നാല് ദിവസത്തിനുളളിലെ കോവിഡ് ടെസ്റ്റ് റിസല്‍റ്റുമുള്‍പ്പടെയുളള നിബന്ധനകളുണ്ട്. രാജ്യത്തേക്ക് എത്തുന്ന യാത്രക്കാർ അല്‍ ഹോസന്‍ ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. വിമാനത്താവളത്തില്‍ കോവിഡ് ടെസ്റ്റ് നടത്തണം. റിസല്‍റ്റ് പോസിറ്റീവാണെങ്കില്‍ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായിരിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.