കോവിഡ് രോഗിക്ക് നേരെ പീഡന ശ്രമം; ആംബുലന്‍സ് അറ്റന്‍ഡര്‍ പൊലീസ് പിടിയില്‍

കോവിഡ് രോഗിക്ക് നേരെ പീഡന ശ്രമം; ആംബുലന്‍സ് അറ്റന്‍ഡര്‍ പൊലീസ് പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കോവിഡ് ബാധിതയെ പീഡപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് അറ്റന്‍ഡര്‍ പിടിയില്‍. സ്‌കാനിങ്ങിനായി കൊണ്ടുപോകും വഴിയാണ് സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡര്‍ യുവതിയെ ഉപദ്രവിച്ചത്. പ്രതി പുലാമന്തോള്‍ ശങ്കരമംഗലത്ത് വീട്ടില്‍ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു 38-കാരിയായ വണ്ടൂര്‍ സ്വദേശിനിയെ ഏപ്രില്‍ 27-ന് പുലര്‍ച്ചെ ആശുപത്രിയില്‍നിന്ന് പുറത്തേക്ക് സ്‌കാനിങ്ങിനായി കൊണ്ടുപോയി. ഈ സമയത്താണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. കോവിഡ് ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. അതിനാല്‍ സംഭവസമയത്ത് അവര്‍ക്ക് പ്രതികരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ചികിത്സ കഴിഞ്ഞ് വണ്ടൂരിലെ വീട്ടിലെത്തിയ ശേഷം വീണ്ടും ഡോക്ടറെ കാണാന്‍ പോയിരുന്നു. യുവതി സംഭവത്തെ കുറിച്ച് ഡോക്ടറോടു പറയുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ പോലീസിനെ വിവരം അറിയിച്ചു. വണ്ടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പെരിന്തല്‍മണ്ണ പോലീസിന് കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.