വുഹാന്‍: ചൈനയില്‍ ശക്തമായ ചുഴലിക്കാറ്റില്‍ 12 പേര്‍ മരിച്ചു. വുഹാന്‍ നഗരത്തിലും കിഴക്കന്‍ ചൈനയിലെ സുഷൗവിലുമാണ് രണ്ട് ദിവസങ്ങളായി തീവ്രമായ ചുഴലിക്കാറ്റ് വീശുന്നത്. മണിക്കൂറില്‍ 202 മുതല്‍ 220 കി.മി വേഗതയിലുള്ള ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് ചൈനീസ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
വെള്ളിയാഴ്ച രാത്രി വുഹാന്‍ മേഖലയില്‍ വീശിയടിച്ച കാറ്റില്‍ 8 പേര്‍ മരിച്ചു. 280 പേര്‍ക്ക് പരിക്കുകളുണ്ട്. 27 കെട്ടിടങ്ങള്‍ പൂര്‍ണമായും ഇരുനൂറിലധികം കെട്ടിടങ്ങള്‍ ഭാഗികമായും തകര്‍ന്നു. സുഷൗ വിലെ നഗരമായ ഷെങ്സില്‍ വെള്ളിയാഴ്ച രാത്രിയില്‍ തന്നെ വീശിയ ചുഴലിക്കാറ്റില്‍ 4 പേര്‍ മരിക്കുകയും 150 പേര്‍ക്ക് സാരമായി പരിക്കുപറ്റുകയും ചെയ്തു. നഗരങ്ങളിലെ ടെലഫോണ്‍ വൈദ്യുതി ബന്ധങ്ങള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. തീവ്ര ചുഴലിക്കാറ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ അത്യാഹിത ദുരന്ത സഹായ സേന ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.