ഒന്‍പതാംതരം വരെയുള്ള മുഴുന്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് കയറ്റം

ഒന്‍പതാംതരം വരെയുള്ള മുഴുന്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് കയറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒന്‍പതാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും തൊട്ടടുത്ത ക്ലാസിലേക്ക് ക്ലാസ്‌കയറ്റം നല്‍കണമെന്ന് നിര്‍ദ്ദേശം.

അധ്യാപകര്‍ 'വര്‍ക്ക് ഫ്രം ഹോം' സാധ്യത ഉപയോഗപ്പെടുത്തി മേയ് 25-നകം പ്രൊമോഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 വര്‍ഷത്തേക്കുള്ള പ്രവേശനം കോവിഡ് നിബന്ധനകള്‍ പാലിച്ച് മേയ് 19-ന് ആരംഭിക്കണം. അധ്യാപകരെ ഫോണില്‍ ബന്ധപ്പെട്ടും പ്രവേശന നടപടികള്‍ നടത്താം. ലോക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം രേഖകള്‍ പരിശോധിച്ച് പ്രഥമാധ്യാപകര്‍ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.