കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 5.42നാണ് ഭൂകമ്പമുണ്ടായത്. കാഠ്മണ്ഡുവില്‍ നിന്ന് 113 കിലോമീറ്റര്‍ മാറി ലാംജംഗ് ജില്ലയിലെ ഭുല്‍ഭുലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രത്തിലെ ചീഫ് സീസ്‌മോളജിസ്റ്റ് ഡോ. ലോക് ബിജയ് അധികാരി അറിയിച്ചു. അതേസമയം ഇതുവരെ നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. 2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ 9,000 പേര്‍ മരിച്ചുവെന്നാണ് കണക്ക്. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.