സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് എട്ടു ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ ആറ് ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദേശം. മഴയ്ക്കൊപ്പം ഇടിമിന്നൽ സാധ്യത കൂടി ഉള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർ ദ്ദേശം നൽകി. കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിനും കടല് പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവിശാനിടയുള്ളതിനാല് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർ ദ്ദേശം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

ലോകകപ്പിന് പുതിയ ചാമ്പ്യൻ
🏆
ലോകചാമ്പ്യന്മാർ
സ്പെയിൻ 🇪🇸
ലോകകപ്പ് വിജയത്തിന് അഭിനന്ദനങ്ങൾ!
FIFA WORLD CUP 2026
CNEWSLIVE