തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു. കോട്ടയം മല്ലപ്പള്ളി മുക്കൂർ പുന്നമണ്ണിൽ അനീഷ പ്രദീപ് കുമാർ(32)ആണ് മരിച്ചത്.
മേയ് ഏഴിന് ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ ചികിത്സയിലാണ് അനീഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അനീഷയും ഭർത്താവും ക്വാറൻറൈനിൽ കഴിയുകയായിരുന്നു. ആയുർവേദ ആശുപത്രിയിലാണ് പ്രദീപ് കുമാർ നിരീക്ഷണത്തിൽ കഴിഞ്ഞത്. തുടർന്ന് രോഗം ഭേദമായതിനെ തുടർന്ന് ഇവർ വീട്ടിലേക്കു മടങ്ങി. എന്നാൽ അനീഷയുടെ കണ്ണിന് വേദന അനുഭവപ്പെട്ടിരുന്നു.
മേയ് 16നാണ് അനീഷയ്ക്ക് ബ്ലാക്ക് ഫംഗസ് ആണെന്ന് കണ്ടെത്തിയത്. തുടർന്ന് കണ്ണിന് ശസ്ത്രക്രിയ ചെയ്യാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അനീഷയെ മാറ്റി. എന്നാൽ ആരോഗ്യനില മോശായതിനെ തുടർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ അനീഷ മരിക്കുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കാൾ പ്രകാരം സംസ്കരിക്കും.കന്യാകുമാരി സിഎംഐ ക്രൈസ്റ്റ് സെൻട്രൽ സ്കൂളിൽ അധ്യാപികയായിരുന്നു. ഭർത്താവ് പ്രദീപ് കുമാർ ഇതേസ്കൂളിൽ അക്കൗണ്ടൻറ് ആണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.