കാലവര്‍ഷം 31-ന് എത്തിയേക്കും; ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത

കാലവര്‍ഷം 31-ന് എത്തിയേക്കും; ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 31-ന് കേരളത്തില്‍ എത്തിയേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യത ഉള്ളതായി നിരീകഷണ കേന്ദ്രം അറിയിക്കുന്നു. ഇതാണ് യാസ് ചുഴലിക്കാറ്റായി മാറുന്നത്.

ശനിയാഴ്ച മുതല്‍ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24-നും 25-നും മഴ കൂടും. 24-ന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും 25-ന് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍വരെയുള്ള എട്ടുജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.