ഹൈദരബാദ്: തെലങ്കാനയില്‍ നടന്ന വിവാഹപാര്‍ട്ടി ഒടുവില്‍ ദുരന്തത്തില്‍ കലാശിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പാര്‍ട്ടിയില്‍ പങ്കെടുത്ത 100 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വെറസ് ബാധയെത്തുടര്‍ന്ന് നാല് പേര്‍ മരിച്ചു.
ഖമ്മം ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് കോവിഡ് വ്യാപനത്തിനിടയാക്കിയ കല്യാണം നടന്നത്. വരന്റെ പിതാവിനും കോവിഡ് സ്ഥിരീകരിച്ചു. വിവാഹചടങ്ങില്‍ 40 പേര്‍ക്ക് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ച് 250 പേരാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല പലരും മാസ്‌ക് വയ്ക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.