പാലക്കാട്: വിടവാങ്ങിയ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പാലക്കാട്ടെ കുമരനെല്ലൂർ ഗ്രാമത്തിലെ ദേവായനം വസതിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാലിലെ 7.55 നാണ് മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി ഓർമ്മയായത്. കഴിഞ്ഞ നാലു ദിവസമായി മൂത്രാശയ രോഗത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അക്കിത്തത്തിന്റെ ആരോഗ്യനില രാത്രിയോടെ വഷളാവുകയായിരുന്നു. ആശുപത്രിയിൽ നിന്ന് സാഹിത്യ അക്കാദമിയിൽ എത്തിച്ച അദ്ദേഹത്തിന്റ മൃതദേഹം ഒരു മണിക്കൂറിലേറെ പൊതുദർശനത്തിനു വെച്ചു. സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപാരം അർപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.