ശക്തന്‍ മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനം

ശക്തന്‍ മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനം

തൃശൂര്‍: ശക്തന്‍ മാര്‍ക്കറ്റ് ചൊവ്വാഴ്ച മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. പുലര്‍ച്ചെ ഒന്നു മുതല്‍ രാവിലെ എട്ടു വരെ മൊത്തവ്യാപര കടകള്‍ തുറക്കാനും രാവിലെ എട്ടു മുതല്‍ 12 വരെ ചില്ലറ വ്യപാരത്തിനും അനുമതി നല്‍കി.

മാര്‍ക്കറ്റിലെ മീന്‍, ഇറച്ചി കടകള്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രമെ തുറക്കാവൂ. നഗരത്തിലെ മറ്റു മാര്‍ക്കറ്റുകളും ചൊവ്വാഴ്ച മുതല്‍ തുറക്കും. കോവിഡ് മാനദണ്ഡം പാലിച്ച് ഒരു കടയില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ പരമാവധി മൂന്നു പേര്‍ മാത്രമെ പാടുള്ളൂ. ഇറച്ചി കടകള്‍ക്ക് വൈകിട്ട് അഞ്ചു വരെയാകും പ്രവര്‍ത്തിക്കാന്‍ കഴിയുക. നാളെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ആന്റിജന്‍ പരിശോധന നടത്തും.

തൃശൂര്‍ ജില്ലയിലെ കോവിഡ് രോഗവ്യാപനത്തോത് കുറഞ്ഞിട്ടും ശക്തന്‍ മാര്‍ക്കറ്റ് തുറക്കാതെ വന്നതോടെ പ്രത്യക്ഷ സമരവുമായി വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ജില്ലാഭരണകൂടം വ്യാപാരികളുമായി ചര്‍ച്ച നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.