ഇന്ന് 7789 പേർക്ക് കോവിഡ്; 23 മരണം, 7082 രോഗസൗഖ്യം

ഇന്ന് 7789 പേർക്ക് കോവിഡ്; 23 മരണം, 7082 രോഗസൗഖ്യം

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6486 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1049 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7082 പേർക്ക് രോഗമുക്തി ലഭിച്ചു. 128 ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്.

ഇന്ന് 23 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 1089 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50154 സാമ്പിളുകളാണ് പരിശോധിച്ചത്. നിലവിൽ സംസ്ഥാനത്ത് 94517 ആളുകളാണ് ചികിത്സയിലുള്ളത്. ആകെ ഇതുവരെ 215149 ആളുകൾ രോഗമുക്തി നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.