ജോ​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി: യു​ഡി​എ​ഫി​ന്‍റെ ജീ​വ​നാ​ഡി അ​റ്റു​; മു​ഖ്യ​മ​ന്ത്രി

ജോ​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി: യു​ഡി​എ​ഫി​ന്‍റെ ജീ​വ​നാ​ഡി അ​റ്റു​; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് വ​ലി​യ ത​ക​ര്‍​ച്ച​യി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​മ​ര്‍​ശ​നം. ജോ​സ് കെ. ​മാ​ണി​യും മു​ന്ന​ണി വി​ട്ടു പോ​യ​തോ​ടെ യു​ഡി​എ​ഫി​ന്‍റെ ജീ​വ​നാ​ഡി അ​റ്റു​പോ​യി​രി​ക്കു​ക​യാ​ണ്. അ​ത് മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് അ​വ​ര്‍ ഇ​പ്പോ​ള്‍ ശ്ര​മി​ക്കു​ന്ന​ത്. ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ട് എ​ടു​ത്തു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കു​ന്ന എ​ല്‍​ഡി​എ​ഫി​നൊ​പ്പം സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​വു​ക​യാ​ണ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം ചെ​യ്ത​ത്. ഇ​ത് യു​ഡി​എ​ഫി​ന് ഏ​ല്‍​പി​ക്കു​ന്ന ക്ഷ​തം ചെ​റു​ത​ല്ല. ഇ​ത് എ​ല്‍​ഡി​എ​ഫി​ന് ക​രു​ത്ത് പ​ക​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കെ.​എം. മാ​ണി​യോ​ട് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​നീ​തി കാ​ണി​ച്ച​ത് യു​ഡി​എ​ഫാ​ണെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. സീ​റ്റ് വി​ഭ​ജ​നം ഇ​പ്പോ​ള്‍ ച​ര്‍​ച്ചാ വി​ഷ​യ​മ​ല്ല. ഇ​പ്പോ​ള്‍ ഉ​പാ​ധി​ക​ളി​ല്ലാ​തെ സ​ഹ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. മ​റ്റ് കാ​ര്യ​ങ്ങ​ള്‍ ഇ​ട​തു​മു​ന്ന​ണി തീ​രു​മാ​നി​ക്കും. മു​ന്ന​ണി മാ​റാ​ന്‍ ഇ​ല്ലെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.