പൊതുവേദികളില്‍ വീണ്ടും സജീവമായി ഡൊണാള്‍ഡ് ട്രംപ്

പൊതുവേദികളില്‍ വീണ്ടും സജീവമായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൊതുവേദികളില്‍ സജീവമാകുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് കരോളിനയില്‍ വിജയം ഉറപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഗ്രീന്‍വില്ലെ നഗരത്തില്‍ നടന്ന നോര്‍ത്ത് കരോലിന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വന്‍ഷനിലെ മുഖ്യ പ്രഭാഷകനായിരുന്നു ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് വിട്ടശേഷം ഇതാദ്യമായാണ് അദ്ദേഹം പൊതുവേദിയിലെത്തുന്നത്.

റിപ്ലബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് നോര്‍ത്ത് കരോളിന. ഇതുവരെ നടന്ന 13 പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ 11 തവണയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിക്കാണ് ഇവിടെ മുന്‍തൂക്കം ലഭിച്ചിട്ടുള്ളത്. ജിമ്മി കാര്‍ട്ടര്‍, ബരാക് ഒബാമ എന്നിവര്‍ മത്സരിച്ചപ്പോള്‍ മാത്രമാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ മുന്നേറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.