ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് എല്‍പിജി സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാം; പുതിയ പദ്ധതിയുമായി കേന്ദ്രം

ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് എല്‍പിജി സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാം; പുതിയ പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: എല്‍പിജി ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന സിലിണ്ടര്‍ റീഫില്‍ ചെയ്യാനുള്ള പദ്ധതിയുമായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. എല്‍പിജി സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസം പകരുന്ന പദ്ധതിയാണ് മന്ത്രാലയം നടപ്പാക്കാനൊരുങ്ങുന്നത്.

ഈ പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാരില്‍ നിന്ന് സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാന്‍ സാധിക്കും. കണക്ഷന്‍ എടുത്ത ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാവുന്നതാണ്.

നിലവില്‍ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പില്‍ നിന്ന് മാത്രമാണ് എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇത് സിലിണ്ടറുകളുടെ ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അടക്കമുള്ളവര്‍ക്ക് റീഫില്‍ ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത് പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത അഞ്ച് നഗരങ്ങളിലാണ് ഈ സൗകര്യം ഒരുക്കുന്നത്.
ചണ്ഡീഗഢ്, കോയമ്പത്തൂർ, ഗുരുഗ്രാം, പുനെ, റാഞ്ചി എന്നീ നഗരങ്ങളില്‍ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.