ദില്ലി : കോവിഡിന്റെ പിന്നാലെ അന്തരീക്ഷ മലിനീകരണവും രൂക്ഷമായതോടെ രോഗികളുടെ എണ്ണവും മരണ സംഖ്യയും ഉയർന്നേക്കാമെന്ന് ആരോഗ്യ വിദഗ്ധർ. തണുപ്പുകാലവും ദീപാവലിയും വലിയ ആശങ്കയാകുമെന്ന് എയിംസിലെ ഡോക്ടർ പ്രവീൺ പ്രദീപ് പറഞ്ഞു.
പ്രതിദിന കൊവിഡ് കേസുകൾ 3000ത്തിലധികം റിപ്പോർട്ട് ചെയ്യുന്ന രാജ്യ തലസ്ഥാനത്ത് തണുപ്പുകാലം കൂടി എത്തുന്നതോടെ ആരോഗ്യ പ്രശ്നങ്ങൾ ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ.
അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതും ദീപാവലിയ്ക്ക് ശേഷമുണ്ടാകുന്ന വിഷപുകയും ഡൽഹിയുടെ അന്തരീക്ഷത്തെ ശ്വാസം മുട്ടിക്കും. ഇത് ഡൽഹി നിവാസികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.