കൽപറ്റ: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി ഒക്ടോബർ 19 ൻ കേരളത്തിലെത്തും. 19 മുതൽ 21 വരെ മൂന്ന് ദിവസം വയനാട് പാർലമെന്റ് മണ്ഡലത്തിൽ വിവിധ യോഗങ്ങളിൽ പങ്കെടുക്കും.
മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് സന്ദർശനോദ്ദേശ്യം. ഒക്ടോബർ 19 ന് ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് റോഡ് മാർഗം മലപ്പുറം കലക്ടറേറ്റിലെത്തി കോാവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും. തുടർന്ന് കൽപറ്റയിലെ സർക്കാർ അതിഥി മന്ദിരത്തിൽ താമസിക്കും.
സന്ദർശനത്തിന്റെ അവസാന ദിവസമായ 21ന് അദ്ദേഹം മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശിക്കും. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കുകയും അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.