സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ആണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഹൃദയാഘാതം മൂലം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം.

അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ച അദ്ദേഹം എറണാകുളത്തേക്കു മാറി ഈസ്റ്റ്മാന്‍ എന്ന പേരില്‍ സ്റ്റുഡിയോ ആരംഭിച്ചു. പിന്നീട് ആന്റണി ഈസ്റ്റ്മാന്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. പത്രങ്ങള്‍ക്കായാണ് ആദ്യ ഫോട്ടോ എടുത്ത് തുടങ്ങിയത്. പിന്നീട് വാരികകള്‍ക്കു വേണ്ടി ചലച്ചിത്ര മേഖലയില്‍ ഉള്ളവരുടെ ചിത്രങ്ങള്‍ എടുത്തു തുടങ്ങി. ഇതോടെ സിനിമാ മേഖലയിലെ ചുവട് മാറ്റുകയായിരുന്നു.

നിശ്ചല ഛായാഗ്രാഹകനായി സിനിമാജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് സംവിധാനം, നിര്‍മ്മാണം, തിരക്കഥ, കഥ തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങി. അമ്പട ഞാനേ, വര്‍ണ്ണത്തേര്, ഐസ്‌ക്രീം തുടങ്ങി ആറ് സിനിമകള്‍ സംവിധാനം ചെയ്ത അദേഹം ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, തസ്‌കര വീരന്‍ തുടങ്ങി 9 സിനിമകള്‍ക്ക് കഥ എഴുതി. മൃദുലയുടെ തിരക്കഥ ഒരുക്കിയതും അദ്ദേഹമാണ്. പിജി വിശ്വംഭരന്റെ പാര്‍വതീ പരിണയം എന്ന സിനിമ നിര്‍മ്മിച്ചതും ആന്റണി ഈസ്റ്റ്മാന്‍ ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.