വനംവകുപ്പിന് കൈമാറാന്‍ ശ്രമിക്കവേ പഞ്ചായത്ത് പ്രസിഡന്റിനെ പരുമ്പാമ്പ് കടിച്ചു

വനംവകുപ്പിന് കൈമാറാന്‍ ശ്രമിക്കവേ പഞ്ചായത്ത് പ്രസിഡന്റിനെ പരുമ്പാമ്പ് കടിച്ചു

കോട്ടയം: വനംവകുപ്പിന് കൈമാറാന്‍ ശ്രമിക്കവേ പഞ്ചായത്ത് പ്രസിഡന്റിനെ പരുമ്പാമ്പ് കടിച്ചു. കാട്ടയം തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജിനാണ് പെരുമ്പാമ്പിന്റെ കടിയേറ്റത്. പാമ്പിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ സഹായിക്കുന്നതിനിടെയാണ് കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

നെടുംചേരി പ്രദേശത്ത് പെരുമ്പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രസിഡന്റിനെ അറിയിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് സംഭവ സ്ഥലത്തേക്ക് പോകുകയും പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുകയുമായിരുന്നു. പാമ്പിനെ പിടികൂടി ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രസിഡന്റിന്റെ രണ്ട് കൈകളിലും പാമ്പ് കടിക്കുകയായിരുന്നു. തുടര്‍ന്ന് രക്തസ്രാവം നിലക്കാത്തതിനെ തുടര്‍ന്ന് ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനാല്‍ വിജി നിരീക്ഷണത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.