പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്സൈറ്റിലെ വിവരങ്ങൾ ചോർന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്സൈറ്റിലെ വിവരങ്ങൾ ചോർന്നു

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്സൈറ്റിലെ വിവരങ്ങൾ ചോർന്നു. ഹാക്കിംഗിലൂടെ ചോർത്തിയ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ലഭ്യമാണെന്നാണ് റിപ്പോർട്ടുകൾ . മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് അടുത്തിടെയായിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ വെബ്സൈറ്റിലെ വിവരങ്ങളും ചോർന്നിരിക്കുന്നത്. സൈബർ സുരക്ഷാ സ്ഥാപനമായ സൈബിളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങൾ ഇതുവഴിയായി ഡാർക്ക് വെബ്ബിൽ ലഭ്യമാണെന്നാണ് റിപ്പോർട്ട്. ഇതിൽ പേര്, ഇ-മെയിൽ അഡ്രസ്, മൊബൈൽ ഫോൺ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടും. ഒക്ടോബർ 10 മുതൽ ഇവ ഡാർക്ക് വെബ്ബിൽ ലഭ്യമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 5,74,000 ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നവയിൽ ഉൾപ്പെടുന്നു. അതേസമയം ഇന്ത്യൻ കംപ്യൂട്ടർ എമർജന്സി റെസ്പോൺസ് ടീം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ലഭ്യമാണെന്നതിൽ ഔദ്യോഗികമായ ഒരു പ്രതികരണവും നിലവിൽ ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ സ്വകാര്യ വെബ്സൈറ്റിലൂടെ ബിജെപിക്ക് സംഭാവന നൽകിയവരുടെ വിവരങ്ങളും ചോർത്തപ്പെട്ടവയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.