പാലക്കാട്: പാലക്കാട് കഞ്ചിക്കോട് വ്യാജമദ്യം കഴിച്ച് മൂന്ന് പേർ മരിച്ചു. കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ് സംഭവം നടന്നത്. അയ്യപ്പൻ, ശിവൻ, രാമൻ എന്നിവരാണ് മരിച്ചത്. മദ്യം തമിഴ്നാട്ടിൽ നിന്നാണ് വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. ഇവര്‍ കഴിച്ച മദ്യത്തില്‍ സാനിറ്റൈസര്‍ കലര്‍ത്തിയിരുന്നോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
വ്യജമദ്യമാണോയെന്ന കാര്യം മൃതദേഹ പരിശോധനയ്ക്ക് ശേഷം മാത്രമേ ഉറപ്പിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി. ഇവരെല്ലാവരും ഒരേ മദ്യം തന്നെയാണ് കഴിച്ചതെന്ന് കോളനിയിലുള്ളവര്‍ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.