ദേശസ്നേഹികൾ പൊറുക്കില്ല; ശശി തരൂരിനെതിരെ ശോഭാ സുരേന്ദ്രൻ

ദേശസ്നേഹികൾ പൊറുക്കില്ല; ശശി തരൂരിനെതിരെ ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ശശി തരൂർ എംപിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.

'നിങ്ങൾ ചോദ്യം ചെയുന്നത് ഈ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യത്തെയുമാണെന്ന് ഓർക്കുക. ആത്മാഭിമാനമുള്ള ദേശസ്നേഹികൾ അത് പൊറുക്കില്ലെന്ന്' ശോഭാസുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

കോവിഡിനെ നേരിടുന്നതിൽ ഇന്ത്യയിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നും കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയെക്കാൾ മികച്ച പ്രകടനം പാകിസ്ഥാൻ നടത്തിയെന്നും കഴിഞ്ഞദിവസം പാകിസ്ഥാനിലെ സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്ത ശശിതരൂർ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് എതിരെ ആണ് ശോഭാസുരേന്ദ്രൻ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.