അവധി കഴിഞ്ഞു; യുഎഇയിൽ സ‍ർക്കാർ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും

അവധി കഴിഞ്ഞു; യുഎഇയിൽ സ‍ർക്കാർ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും

അബുദാബി: ഈദ് - വാരാന്ത്യ അവധി ദിനങ്ങള്‍ കഴിഞ്ഞതോടെ രാജ്യത്തെ സർക്കാർ- സ്വകാര്യ ഓഫീസുകള്‍ ഇന്നുമുതല്‍ വീണ്ടും സജീവമാകും. സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് നിശ്ചിത ഇടവേളയിലെ കോവിഡ് പിസിആർ പരിശോധനാ ഫലം നിർബന്ധമാണ്. സർക്കാർ ഓഫീസുകളിലേക്ക് കടക്കുന്നതിന് ഇടപാടുകാർക്കും പരിശോധനാഫലം വേണം. ഇതിനായി ശനിയാഴ്ച പരിശോധനാകേന്ദ്രങ്ങളില്‍ എത്തിയവരും നിരവധി.


അബുദാബിയില്‍ അണുനശീകരണ യജ്ഞം തുടരുന്നു, യാത്രാക്ക‍ാർക്ക് അറിയിപ്പ്

എമിറേറ്റില്‍ രാത്രി 12 മുതല്‍ പുലർച്ചെ 5 വരെ അണുനശീകരണ യജ്ഞം നടക്കുന്നതിനാല്‍ യാത്രയ്ക്ക് നിയന്ത്രണമുണ്ടെന്ന് ഓർമ്മിപ്പിച്ച് പോലീസ്. മറ്റ് എമിറേറ്റുകളില്‍ നിന്ന്  അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ ഇത് മനസില്‍ കരുതണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവർ പോലീസ് വെബ്സൈറ്റിലൂടെ അനുമതി വാങ്ങിയിരിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.