കോളിനോസ് പുഞ്ചിരിയുമായി ഫിലിപ്പച്ചായനും ശ്രുതി തെറ്റാതെ പാട്ടുപാടി തോമസ് ആന്റണിയും സ്നേഹാദരവിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

കോളിനോസ് പുഞ്ചിരിയുമായി ഫിലിപ്പച്ചായനും ശ്രുതി തെറ്റാതെ പാട്ടുപാടി തോമസ് ആന്റണിയും സ്നേഹാദരവിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

കൊച്ചി : ലോക വയോജന ദിനത്തോട് അനുബന്ധിച്ച് സി ന്യൂസ് ലൈവ് നടത്തിയ സ്നേഹാദരവ്- 2021 പുഞ്ചിരി മത്സരത്തിൽ ഫിലിപ്പ് തോമസ് മുക്കാട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതോടൊപ്പം നടന്ന പാട്ടു മത്സരത്തിൽ തോമസ് ആന്റണി ചിറപ്പുറത്ത് ഒന്നാം സമ്മാനം നേടി. മുതിർന്ന തലമുറയെ ആദരിക്കാനായി ഒരു ദിനം ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിക്കുകയായിരുന്നു. ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ടാണ് സി ന്യൂസ് ലൈവ് സ്നേഹാദരവ് മത്സരങ്ങൾ സംഘടിപ്പിച്ചത്.


പുഞ്ചിരി മത്സരത്തിൽ അന്നമ്മ ആന്റണി ചെമ്മാഴിക്കാട്ടിൽ , ത്രേസ്യാമ്മ കുര്യൻ കുരിശിങ്കൽ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടെടുത്തപ്പോൾ ട്രീസ മെൻഡസ് കളങ്ങര മൂന്നാം സ്ഥാനത്തെത്തി.


പാട്ട് മത്സരത്തിൽ കെ ഐ ജോണിക്കുട്ടി രണ്ടാം സ്ഥാനവും ,സിസിലി തോമസ് പൈനേടത്ത് ,ജെയിംസ് ചെറിയാൻ മണലേരിക്കൽ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  രണ്ടു ഇനങ്ങളിലുമായി 18 പേർക്ക് പ്രത്യേക പ്രോത്സാഹന സമ്മാനവും നൽകി

പുഞ്ചിരി മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിയവർ:
ഏലിയാമ്മ തോമസ് വെട്ടുപറമ്പിൽ ,മേരി ജോസ് പല്ലിശ്ശേരി , മിനി തോമസ് ,ത്രേസ്യാക്കുട്ടി ജോൺ നെടുംതടത്തിൽ ,മേരിക്കുട്ടി ജോസഫ് തുകലമ്മാക്കയിൽ ,സാൻജോ ടി സണ്ണി തേക്കുംകുട്ടി,ത്രേസ്യാമ്മ ജേക്കബ് വടകര പട്ടത്തുശ്ശേരി. പോളി ജോസഫ് പള്ളത്ത് , ചാക്കോ മത്തായി നിരപ്പേൽ ,അമ്മിണി തോമസ് വലിയകുന്നേൽ ,മറിയക്കുട്ടി നെല്ലിക്കാംപൊയിൽ , ത്രേസ്യാക്കുട്ടി ബാംഗ്ലൂർ.

പാട്ട് മത്സരത്തിലെ പ്രോത്സാഹന സമ്മാന വിജയികൾ:
ജെറാൾഡ് ഫെർണാണ്ടസ് ഹാജു കോട്ടേജ് , ചാക്കോ മാത്യു വല്യാറ കണ്ണത്തുശ്ശേരിൽ ,ആലീസ് വർക്കി നടക്കൽ ,അക്കാമ്മ മാത്യു മട്ടാഞ്ചേരി ,പിടി അബ്രഹാം വല്യാഴം ,മേരിക്കുട്ടി സെബാസ്റ്റ്യൻ പന്തലാനിക്കൽ .

മത്സരവിജയികൾക്കും  പങ്കെടുത്തവർക്കും സെർട്ടിഫിക്കേറ്റുകൾ അയച്ചു കൊടുക്കുന്നതാണ്. മത്സര വിജയികളെയും മത്സരാർഥികളെയും എന്റെ അൽഫോൻസാ ഓൺലൈൻ തിരുന്നാൾ വേളയിൽ കെ സി ബി സി മാധ്യമ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി അഭിനന്ദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.