ഫോണ്‍ വിളി വിവാദം: മന്ത്രിക്ക് എന്‍സിപിയുടെ ജാഗ്രത നിര്‍ദേശം; മൂന്ന് പേര്‍ക്കുകൂടി സസ്പെന്‍ഷന്‍

ഫോണ്‍ വിളി വിവാദം: മന്ത്രിക്ക് എന്‍സിപിയുടെ ജാഗ്രത നിര്‍ദേശം; മൂന്ന് പേര്‍ക്കുകൂടി സസ്പെന്‍ഷന്‍

തിരുവനന്തപുരം: കുണ്ടറ ഫോണ്‍ വിളി വിവാദത്തില്‍ കൂടുതല്‍ നടപടികളുമായി എന്‍സിപി. മൂന്ന് പേരെ കൂടി അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ, പാര്‍ട്ടി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാര്‍, കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്റ്റ് എന്നിവര്‍ക്കെതിരേയാണ് നടപടി. പത്മാകരന്‍, രാജീവ് എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

പാര്‍ട്ടിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയതിന് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ വ്യക്തമാക്കി. എന്‍സിപി ഭാരവാഹി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീഡന പരാതിയാണെന്ന് അറിയാതെയാണ് മന്ത്രി എ കെ ശശീന്ദ്രന്‍ വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ഫോണ്‍ സംഭാഷണങ്ങളില്‍ മന്ത്രി ശ്രദ്ധ പുലര്‍ത്തണമെന്നും എന്‍സിപി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചു. യുവതി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ഹണി വിറ്റോയാണ്. പ്രദീപ് കുമാറാണ് മന്ത്രിയെ സമ്മര്‍ദ്ദം ചെലുത്തി ഫോണ്‍ വിളിപ്പിച്ചത്. മന്ത്രിയുമായുള്ള സംസാരം റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങളിലെത്തിച്ചത് ബെനഡിക്റ്റാണെന്നും പി സി ചാക്കോ വിശദീകരിച്ചു. വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നടപടികളെ പരസ്യമായി വിമര്‍ശിച്ച നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ് ബിജുവിനെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.