പ്രശസ്ത ചെറുകഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

പ്രശസ്ത ചെറുകഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

കൊച്ചി: പ്രശസ്ത ചെറുകഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു. 67 വയസായിരുന്നു. ആലുവ കീഴ്മാടുള്ള വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും. മസ്തിഷ്‌കാഘാത ശസ്ത്രക്രിയയെ തുടര്‍ന്ന് മൂന്നു വര്‍ഷമായി ചികിത്സയിലായിരുന്നു.

2013ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. എസ്.ബി.ടി സാഹിത്യപുരസ്‌കാരം, കെ.എ കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2009-ലെ അവാര്‍ഡ് എന്നിവയും അദ്ദേഹത്തെത്തേടി എത്തിയിട്ടുണ്ട്.
ചിത്രശലഭങ്ങളുടെ കപ്പല്‍, മരിച്ചവര്‍ സിനിമ കാണുകയാണ്, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്,പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, നോവല്‍ വായനക്കാരന്‍, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍, പരലോക വാസസ്ഥലങ്ങള്‍ എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.