ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ധന സബ്‌സിഡി പൂര്‍ണമായി നിര്‍ത്തലാക്കുന്നു. പാചക വാതക സബ്‌സിഡി കൂടി നിര്‍ത്തിയതോടെയാണ് തീരുമാനം. ഇനി പെട്രോളിയം ഉല്പന്നങ്ങളെല്ലാം മുഴുവന്‍ വിലയും കൊടുത്ത് വാങ്ങണം. രാജ്യത്തിന്റെ വികസനത്തിന് എന്ന വാദത്തോടെയാണ് സബ്‌സിഡികള്‍ ഓരോന്നായി എടുത്തുകളയുന്നത്.
പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം തടഞ്ഞ് ജനങ്ങളെ സഹായിക്കാന്‍ നടപ്പാക്കിവന്ന സബ്‌സിഡികളാണ് രാജ്യത്ത് പൂര്‍ണമായി ഇല്ലാതാകുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആദ്യം പെട്രോളിന്റെയും പിന്നീട് മോഡി സര്‍ക്കാര്‍ വന്നശേഷം ഡീസലിന്റെയും സബ്‌സിഡി നിര്‍ത്തലാക്കി.കഴിഞ്ഞ വര്‍ഷം മുതല്‍ പ്രത്യേക ഉത്തരവുകളൊന്നും ഇല്ലാതെ പാചകവാതക സബ്‌സിഡിയും നിര്‍ത്തുകയായിരുന്നു. 2013-14 വര്‍ഷത്തില്‍ ഒരു ലക്ഷത്തിലധികം കോടി രൂപയാണ് സബ്‌സിഡി നല്‍കാനായി ബജറ്റില്‍ നീക്കിവെച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം ആകെ നീക്കിവെച്ചിരിക്കുന്നത് 14,000 കോടി രൂപ.
പാചക വാതക സബ്‌സിഡി കൂടി നിര്‍ത്തിയതോടെ പെട്രോളിയം സബ്‌സിഡി ഏതാണ്ട് പൂര്‍ണമായി തന്നെ ഇല്ലാതായി. സബ്‌സിഡി നിരക്കില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ചെറിയ ശതമാനം മണ്ണെണ്ണ മാത്രമേ ഇനിയുള്ളൂ. സമീപഭാവിയില്‍ അതും ഇല്ലാതാകുമെന്നാണ് സൂചന. ഇന്ധന സബ്‌സിഡി ഖജനാവിന് വലിയ ബാധ്യത എന്നതാണ് എല്ലാ കാലത്തും സര്‍ക്കാര്‍ നിലപാട്. അത് ഇല്ലാതാക്കാന്‍ യുപിഎ സര്‍ക്കാര്‍ തുടങ്ങിവെച്ചത് മോഡി സര്‍ക്കാര്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഭക്ഷ്യ സബ്‌സിഡിക്കായി രണ്ടര ലക്ഷം കോടി രൂപയും രാസവള സബ്‌സിഡിക്കായി 80,000 കോടി രൂപയും ഇപ്പോള്‍ നീക്കിവെക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.