യുഎഇയില്‍ ഇസ്ലാമിക് പുതുവ‍ർഷപിറവി അവധി പ്രഖ്യാപിച്ചു

യുഎഇയില്‍ ഇസ്ലാമിക് പുതുവ‍ർഷപിറവി അവധി പ്രഖ്യാപിച്ചു

ദുബായ്: യുഎഇയില്‍ ഇസ്ലാമിക് പുതുവര്‍ഷ പിറവി അവധി ദിനം പ്രഖ്യാപിച്ചു. അടുത്ത വ്യാഴാഴ്ച ഓഗസ്റ്റ് 12നാണ് പൊതുമേഖലയ്ക്ക് അവധി ഉള്ളത്. ഇസ്ലാമിക് കലണ്ട‍ർ പ്രകാരം 1443 മത് വ‍ർഷാരംഭമാണിത്.

അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും ഇസ്ലാമിക് പുതുവര്‍ഷ പിറവി. ഈ മാസം മുപ്പത് ദിവസം നീളുന്നെങ്കില്‍ അടുത്ത ചൊവ്വാഴ്ചയാകും ഇസ്ലാമിക് പുതുവര്‍ഷം തുടങ്ങുക. 29 ദിവസം മാത്രം ആണെങ്കില്‍ ഓഗസ്റ്റ് 9 തിങ്കളാഴ്ച മുഹറം ഒന്ന് ആരംഭിക്കും. ഇസ്ലാമിക് കലണ്ടറായ ഹിജ്‌റയിലെ ആദ്യ മാസമാണ് മുഹറം. മാസപ്പിറവി ദൃശ്യമാകുന്നത് അനുസരിച്ച് തിയതികളില്‍ മാറ്റം വന്നേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.