ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു

ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:  2019 ലെ മികച്ച സിനിമകൾക്കുള്ള നാൽപ്പത്തിനാലാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടിന്. ഗീതു മോഹൻദാസ് ആണ് മികച്ച സംവിധായക. മൂത്തോൻ എന്ന ചിത്രത്തിൻ ആണ് മികച്ച സംവിധായകയ്ക്കുള്ള അവാർഡ് ഗീതു മോഹൻദാസ് കരസ്ഥമാക്കിയത്. മികച്ച അഭിനയത്തിൻ നിവിൻ പോളി അർഹനായി. മഞ്ജുവാര്യരാണ് മികച്ച നടി. പ്രതി പൂവൻ കോഴി എന്ന ചിത്രത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.

മറ്റ് പുരസ്‌കാരങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി (നിര്‍മാണം സിജു വില്‍സണ്‍)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: റഹ്മാന്‍ ബ്രദേഴ്സ് (വാസന്തി)

മികച്ച സഹനടന്‍: വിനീത് ശ്രീനിവാസന്‍ (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍), ചെമ്പന്‍ വിനോദ് (ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)

മികച്ച സഹനടി: സ്വാസിക (വാസന്തി)

മികച്ച ബാലതാരം: മാസ്റ്റര്‍ വാസുദേവ് സജീഷ് (കള്ളനോട്ടം) ബേബി അനാമിയ ആര്‍.എസ്. (സമയയാത്ര)

മികച്ച തിരക്കഥാകൃത്ത്: സജിന്‍ ബാബു (ബിരിയാണി)

മികച്ച ഗാനരചയിതാവ്: റഫീക്ക് അഹമ്മദ് (ശ്യാമരാഗം)

മികച്ച സംഗീത സംവിധാനം: ഔസേപ്പച്ചന്‍ (എവിടെ)

മികച്ച പിന്നണി ഗായകന്‍: വിജയ് യേശുദാസ് (തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)

മികച്ച പിന്നണി ഗായിക: മഞ്ജരി (രാരീരം, ചിത്രം:മാര്‍ച്ച് രണ്ടാം വ്യാഴം )

മികച്ച ഛായാഗ്രാഹകന്‍: ഗിരീഷ് ഗംഗാധരന്‍ (ജെല്ലിക്കെട്ട്)

മികച്ച ചിത്രസന്നിവേശകന്‍: സംജിത്ത് മുഹമ്മദ് (ലൂസിഫര്‍)

മികച്ച ശബ്ദലേഖകന്‍: ആനന്ദ് ബാബു (തുരീയം,ഹുമാനിയ)

മികച്ച കലാസംവിധായകന്‍: ദിലീപ് നാഥ് (ഉയരെ)

മികച്ച മേക്കപ്പ്മാന്‍: സുബി ജോഹാല്‍, രാജീവ് സുബ്ബ (ഉയരെ)

മികച്ച വസ്ത്രാലങ്കാരം: മിഥുന്‍ മുരളി (ഹുമാനിയ)

മികച്ച ജനപ്രിയചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (എ.ഡി. ഗിരീഷ്)

പ്രത്യേക ജൂറി പരാമര്‍ശം: ഗോകുലം മൂവീസ് നിര്‍മിച്ച പ്രതി പൂവന്‍കോഴി (നിര്‍മ്മാണം:ഗോകുലം ഗോപാലന്‍)

മികച്ച ജീവചരിത്ര സിനിമ: ഒരു നല്ല കോട്ടയംകാരന്‍( സംവിധാനം: സൈമണ്‍ കുരുവിള) കലാമണ്ഡലം ഹൈദരലി (സംവിധാനം: കിരണ്‍ ജി നാഥ്)

സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: പൃഥ്വിരാജ് (ലൂസിഫര്‍)

ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (പൊറിഞ്ചു മറിയം ജോസ്)

ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.റോസി (സംവിധാനം: ശശി നടുക്കാട്)

അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : 1. കെ.കെ.സുധാകരന്‍ (തി.മി.രം), 2. റോഷന്‍ ആന്‍ഡ്രൂസ് (പ്രതി പൂവന്‍കോഴി), 3. അനശ്വര രാജന്‍ (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)

നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍: സംവിധാനം റോയ് കാരയ്ക്കാട്ട് (കാറ്റിനരികെ), ധര്‍മരാജ് മുതുവരം (സൈറയും ഞാനും), ജഹാംഗിര്‍ ഉമ്മര്‍ (മാര്‍ച്ച് രണ്ടാം വ്യാഴം) നടന്‍: ചന്തുനാഥ് (പതിനെട്ടാംപടി) നടി ശ്രീലക്ഷ്മി (ചങ്ങായി) കഥ, തിരക്കഥ: പി.ആര്‍ അരുണ്‍ (ഫൈനല്‍സ്) ഗാനരചന: റോബിന്‍ അമ്പാട്ട് (ഒരു നല്ല കോട്ടയംകാരന്‍)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.