ഇന്ത്യ : ഇന്ത്യയും അമേരിയ്ക്കയും തമ്മിലുള്ള ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ- ഓപ്പറേഷൻ കരാറിൽ (BECA) അടുത്ത ആഴ്ച ഒപ്പുവെക്കും. ഇന്ത്യയ്ക്ക് ആയുധങ്ങൾ നൽകുന്നതും സാങ്കേതികവിദ്യ ലഭ്യമാക്കുന്നതും സംബന്ധിച്ചാണ് കരാർ.
ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയുടെ അത്യാധുനിക ഇനങ്ങളാകും ഇതോടെ ഇന്ത്യയ്ക്ക് ലഭിയ്ക്കുന്നത്. ഇന്ത്യ- അമേരിയ്ക്ക പ്രതിരോധ വിദേശ മന്ത്രാലയങ്ങളുടെ ചർച്ചകൾ 26, 27 തീയതികളിലാണ് നിശ്ചയിച്ചിട്ടുള്ളത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ആയുധ കരാറുകളിലും ഈ ദിവസങ്ങളിൽ ഒപ്പുവച്ചേക്കും.
2016 ലും 2018 ലും യഥാക്രമം ലോജിസ്റ്റിക് എക്സ്ചേഞ്ച് മെമ്മോറാണ്ടം അടക്കമുള്ള കരാറുകൾ ഇരു രാജ്യങ്ങളും ഒപ്പ് വച്ചിരുന്നു. ഇതിന് തുടർച്ചയായുള്ള മൂന്നാമത്തെ അടിസ്ഥാന കരാറാണിത്. ആയുധങ്ങൾ അടക്കമുള്ള ഇറക്കുമതി ചെയ്യുന്നതിനൊപ്പം സാങ്കേതിക വിദ്യയുടെ കൈമാറ്റവും കരാറിന്റെ ഭാഗമായി ഉണ്ടാകും. ഇന്ത്യ- ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് അമേരിയ്ക്കയുമായുള്ള ഈ ഉടമ്പടി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.