ബി. ടെക് പരീക്ഷ ഓണ്‍ലൈനായി നടത്തണം: ഇടപെടാതെ സുപ്രീംകോടതി

ബി. ടെക് പരീക്ഷ ഓണ്‍ലൈനായി നടത്തണം: ഇടപെടാതെ സുപ്രീംകോടതി

ന്യുഡല്‍ഹി: ബി. ടെക് പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന കേരള സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ ഇടപെടാതെ സുപ്രീംകോടതി. കേരള ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. സമാന ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് നടപടി.

ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുന്നത് വ്യാഴാഴ്ചയാണ്. റിട്ട് ഹര്‍ജിയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്നത്. ഓഫ്‌ലൈനായി പരീക്ഷകള്‍ നടത്തുമെന്ന സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അന്യ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളില്‍ പഠിക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ പറഞ്ഞു. തങ്ങളുടെ ജീവന്‍ വച്ച് കളിക്കരുതെന്നും, മൗലികാവകാശം സംരക്ഷിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്താക്കി. എന്നാല്‍ ഈ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഹര്‍ജികള്‍ പിന്‍വലിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.