ഇപ്പോഴുള്ളത് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ടീം: സുനില്‍ ഗവാസ്‌കര്‍

ഇപ്പോഴുള്ളത് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ടീം: സുനില്‍ ഗവാസ്‌കര്‍

ന്യുഡല്‍ഹി: ഇപ്പോള്‍ ഉള്ളത് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ടീം ആണെന്ന് മുന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഏത് സാഹചര്യത്തിലും നന്നായി കളിക്കാന്‍ കഴിയുന്ന ടീമാണ് ഇന്ത്യ എന്നും ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ കീഴ്‌പ്പെടുത്തിയതിനാല്‍ ഈ ടീം കരുത്തരാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

നിലവിലെ ടീം ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്ത്യന്‍ ടീമാണ്. 1983ലെയും 86ലെയും ടീമുകള്‍ക്ക് മാത്രമാണ് ഇത്ര ആഴവും ബാലന്‍സും ഉണ്ടായിരുന്നത്. കൂടുതല്‍ ഗെയിംചേഞ്ചര്‍മാര്‍ ഉള്ളതുകൊണ്ടും ഈയിടെ ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ തന്നെ കീഴ്‌പ്പെടുത്തിയതിനാലും ഈ ടീം കരുത്തരാണ്. വെയിലുണ്ടെങ്കില്‍ ഇന്ത്യ ഈ പരമ്പര അനായാസം ജയിക്കും. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും ഇന്ത്യ തന്നെ ജയിക്കും. പക്ഷേ, ഒരു ടെസ്റ്റ് ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാമെന്നും ഗവാസ്‌കര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.