ജിസിസി: യുഎഇയില്‍ ഇന്നലെ 1520 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. 1481 പേർ രോഗമുക്തി നേടി.273251 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 690009 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 667074 പേർ രോഗമുക്തി നേടുകയും ചെയ്തു. 1969 മരണവും റിപ്പോർട്ട് ചെയ്തു.
സൗദിയില്‍ 14 മരണമാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 954 പേരില്‍ രോഗം പുതുതായി സ്ഥിരീകരിച്ചപ്പോള്‍ 1014 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 531935 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 513387 പേർ രോഗമുക്തി നേടി. 8311 ആണ് മരിച്ചവർ. 10237 ആക്ടീവ് കേസുകളാണ് രാജ്യത്തുളളത്. ഇതില്‍ 1404 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മക്കയില്‍ 182 പേരിലും റിയാദില്‍ 164 പേരിലും കിഴക്കന്‍ പ്രവിശ്യയില്‍ 152 പേരിലും രോഗം പുതുതായി സ്ഥിരീകരിച്ചു.
ബഹ്റിനില്‍ ഇന്നലെ മരണമൊന്നും സ്ഥിരീകരിച്ചില്ലെന്നുളളത് ആശ്വാസമായി. 111 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 105 പേർ രോഗമുക്തി നേടി. നാല് പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. 1058 ആണ് ആക്ടീവ് കേസുകള്‍.
ഖത്തറിലും ഇന്നലെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ രാജ്യമാണ് ഖത്തർ. 601 പേരാണ് ഇതുവരെ മരിച്ചത്. രാജ്യത്ത് തന്നെയുളള 134 പേരിലും യാത്ര ചെയ്ത് രാജ്യത്തെത്തിയ 84 പേരിലും ഇന്നലെ കോവിഡ് പുതുതായി സ്ഥിരീകരിച്ചു. 2142 ആണ് ആക്ടീവ് കേസുകള്‍. 146 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 227273 പേർക്കാണ് കോവിഡ് ബാധിച്ചത്.224530 പേർ രോഗമുക്തി നേടി.
കുവൈറ്റില്‍ 596 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 961 പേർ രോഗമുക്തി നേടി. 5 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 402293 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 390759 പേർ രോഗമുക്തി നേടി. 2361 പേരാണ് മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.